തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്ത് നടന്ന സിപിഎം – ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു.
കയ്പമംഗലം സ്വദേശി സതീശന്‍ (51) ആണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കയ്പമംഗലത്ത് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു.
സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.
പരിക്കേറ്റവരെ തൃശ്ശൂരിലെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സതീശന്‍ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.