കൂറ്റനാട്: സി.പി.എമ്മിന്റെ ഭീഷണിക്കും ഫാസിസത്തിനും മുമ്പില്‍ കീഴടങ്ങില്ലെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. അതിശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും, വ്യാപക അക്രമങ്ങളും കല്ലേറുമാണ് ഡി.വൈ.എഫ്.ഐ നടത്തിയതെന്നും, ആക്രമണത്തിന് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും ബല്‍റാം ആരോപിച്ചു.
തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പൊലീസ് പരാജയപ്പെട്ടെന്നും, പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും, ആക്രമണത്തില്‍ തനിക്ക് പരിക്കില്ലെന്നും ബല്‍റാം വ്യക്തമാക്കി.
മാത്രമല്ല, യു.ഡി.എഫ് – കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കരുത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്നോട്ടു പോകുമെന്നും ബല്‍റാം പറഞ്ഞു.
നേരത്തെ, എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലാണ് സംഭവം നടന്നത്.
ബല്‍റാമിനെ കയ്യേറ്റം ചെയ്യാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിക്കുകയും, എംഎല്‍എക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.