തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് കെഎസ്ഇബിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നേരത്തെ, വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് കത്തിലൂടെയാണ് അറിയിച്ചിരുന്നു. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ വിതരണവും അവതാളത്തിലായെന്ന് കത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
5 വര്‍ഷമായിട്ടും പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റിയില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോണ്ടിറക്കി പണം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്ന തീരുമാനവും നടപ്പിലായില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു.