കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായും, ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായും ദുബായില്‍ നിന്നുള്ള മൂന്നംഗ സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗവും മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേരും.
സ്മാര്‍ട്ട് സിറ്റി കമ്പനിയുടെ തലപ്പത്തുണ്ടായ ഭരണമാറ്റത്തിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്.
ദുബായ് ഹോള്‍ഡിങ്ങിന്റെ ചീഫ് റിയല്‍ എസ്റ്റേറ്റ് ഓഫീസര്‍ ഖാലിദ് അല്‍മാലിക്കിനാണ് ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ ചുമതല, സി.ഒ.ഒ ആയി മനോജ് നായരെയും നിയമിച്ചിരുന്നു.
എന്നാല്‍, സര്‍ക്കാരിന്റെ അറിവോടെയല്ലാതെ നടന്ന മാറ്റങ്ങളിലുള്ള അതൃപ്തി മുഖ്യമന്ത്രി ദുബായ് സംഘത്തെ അറിയിക്കുമെന്നാണ് സൂചന.