കൊച്ചിയിൽ നാളെ നടത്താനിരുന്ന നിർണായക വാർത്താ സമ്മേളനം റദ്ദാക്കി കെ. വി തോമസ്

കൊച്ചി : കൊച്ചിയിൽ നാളെ നടത്താനിരുന്ന നിർണായക വാർത്താ സമ്മേളനം റദ്ദാക്കി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ. വി തോമസ്. കോൺ​ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട കെ. വി തോമസ് നാളെ ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ് ലോട്ടുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടഞ്ഞ് നിൽക്കുന്ന കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി ഇടപെട്ടിരുന്നു. കെ. വി തോമസുമായി ഫോണിൽ സംസാരിച്ച ഉമ്മൻചാണ്ടി നാളെ നടക്കുന്ന കെപിസിസി യോ​ഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ കെ. വി തോമസിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന.

ഇതാണ് ഹൈക്കമാൻഡ് പ്രതിനിധിയായി നേരിട്ട് എത്തുന്ന അശോക് ​​ഗെഹ് ലോട്ടുമായി ചർച്ചയ്ക്ക് ഇരിക്കാൻ കെ.വി.തോമസ് പ്രേരിപ്പിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ള അദ്ദേഹത്തോട് വൈകിട്ടോടെ വീണ്ടും സംസാരിച്ചു.

Top