അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി ഉയര്‍ന്നു

OIL PRICE

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് വിലവര്‍ധന തുടരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബാരലിന് 60 ഡോളറിന് മുകളില്‍ ക്രൂഡ് ഓയില്‍ വില എത്തുന്നത് ആഭ്യന്തര സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ്.

ഏഷ്യയിലെ വികസ്വര വിപണികളായ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ ഓയില്‍ വില വര്‍ധനവ് ഇടയാക്കും.

രാജ്യത്തെ ഓഹരി വിപണിയെയും അസംസ്‌കൃത എണ്ണവില ബാധിക്കുന്നതാണ്.

രാജ്യത്തെ ഇന്ധന വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യത.

Top