ചെന്നൈ : തമിഴ്‌നാട്ടില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു.
ചെന്നൈ അനകാപുത്തൂരില്‍ ഇടിമിന്നലേറ്റ് രണ്ട് ആണ്‍കുട്ടികളും കൊടുങ്ങയ്യൂരില്‍ പൊട്ടിവീണ വൈദ്യതി ലൈനില്‍ നിന്നും ഷോക്കേറ്റ് രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ഇതോടെ പതിനൊന്നായി.
ചെന്നൈയിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ട് ജനജീവിതം ദുസഹമാക്കി. അനകാപുത്തൂരില്‍ വീടിന്റെ ടെറസിലിരുന്ന് പഠിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ ഇടിമിന്നലേറ്റ് മരിച്ചു.
കൊടുങ്ങയ്യൂരില്‍ പൊട്ടിവീണ വൈദ്യതി ലൈനില്‍ നിന്നും ഷോക്കേറ്റ് കളിച്ചുകൊണ്ടിരുന്ന എട്ടും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ചു.
നുങ്കമ്പാക്കത്ത് മരം പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചെന്നൈ,കാഞ്ചീപുരം,തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഒന്നിടവിട്ടും മറ്റ് തീരദേശ ജില്ലകളില്‍ തുടര്‍ച്ചയായും മഴ തുടരും