കൊച്ചി: വരാപ്പുഴയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടയുകയും പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ 50 പേര്‍ക്കെതിരെതിരെ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. വഴിയാത്രക്കാരായ പെണ്‍കുട്ടികളെ വഴിയില്‍ അസഭ്യം പറഞ്ഞവര്‍ക്കെതിരെയും കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തയാറാക്കിയ റിപ്പോര്‍ട്ടും കമ്മീഷന്‍ പരിഗണനയിലെടുത്തിട്ടുണ്ട്.