ഭഗല്‍പൂര്‍: ഉദ്ഘാടനത്തിനായി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഡാമിന്റെ പ്രധാന ഭാഗങ്ങള്‍ തകര്‍ന്നു വീണു.
ബീഹാര്‍ ഭഗല്‍പൂരിലെ ഖല്‍ഗാവോണില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്ന ഡാമാണ് തകര്‍ന്നടിഞ്ഞത്.
389.31 കോടി രൂപ മുതല്‍ മുടക്കിയാണ് ഡാം നിര്‍മ്മിച്ചത്.
പൂര്‍ണ തോതില്‍ വെള്ളം തുറന്ന് വിട്ടതാണ് ഗതേശ്വര്‍ പന്ത് കനാല്‍ പദ്ധതിക്ക് കീഴിലുള്ള ഈ ഡാമിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം കനാലിലെ വെള്ളം സംഭരിക്കുന്നതിനാണ് ഡാം നിര്‍മ്മിച്ചത്.
ഡാം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വെള്ളത്തിലായി.
സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.