ഫ്രീടൌണ്‍ : ആഫ്രിക്കന്‍ രാഷ്ട്രമായ സെയ്റ ലിയോണ്‍സിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച 270 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
തലസ്ഥാനമായ ഫ്രീടൌണിലാണ് നൂറു കണക്കിന് പേരുടെ മരണത്തിനും നിരവധി പേരെ ദുരിതത്തിലുമാക്കിയ മണ്ണിടിച്ചിലുണ്ടായത്.
400 ലേറെ ആളുകള്‍ ദുരന്തത്തില്‍ മരിച്ചതായാണ് കണക്കാക്കുന്നത്. രാജ്യത്തിന് അടിയന്തര സഹായം വേണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
ശക്തമായ മഴയെത്തുടര്‍ന്നായിരുന്നു മണ്ണിടിച്ചില്‍. എത്രപേരെ കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കിട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ നൽകുന്ന വിവരം.
റെഡ്ക്രോസിന്റെ കണക്കുകള്‍ പ്രകാരം അറുന്നൂറ് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാനുണ്ട്.
നൂറ് കണക്കിന് വീടുകളാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നിട്ടുള്ളത്.
അടുത്തകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുന്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.