ഗുരുഗ്രാം: ഗുരുഗ്രാമിലെ സ്കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍.
സ്കൂള്‍ ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, സ്കൂള്‍ ജീവനക്കാരന് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി ഗുഡ്ഗാവ് ഡിസിപി സുമിത് കുഹാര്‍ അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.
ഗുഡ്ഗാവിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്രദ്യുമന്റെ മരണവുമായി ബന്ധപ്പെട്ടാണു പോലീസ് നടപടി. കുട്ടിയെ വെള്ളിയാഴ്ച രാവിലെ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ മുറിവുണ്ടെന്നും സംഭവസ്ഥലത്തുനിന്നു കത്തി കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് കുട്ടിയുടെ അച്ഛന് വരുണ്‍ കുമാര്‍ ആരോപിച്ചു.