കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും വിറങ്ങലിച്ച് കോംഗോ; നദികൾ കരകവിഞ്ഞു

നത്ത പേമാരിയിലും മണ്ണിടിച്ചിലിലും കോംഗോയില്‍ മരിച്ചവരുടെ എണ്ണം 200 കടന്നു. നിരവധിയാളുകളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലില്‍ നൂറുകണക്കിന് വീടുകള്‍ ഒലിച്ചുപോയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച തുടങ്ങിയ കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞതും ദുരിതം ഇരട്ടിയാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.

സൗത്ത് കിവു, ന്യാമുകുബി, ബുഷുഷു എന്നിവിടങ്ങളിലാണ് പ്രളയം അതിരൂക്ഷമായി തുടരുന്നത്. സൗത്ത് കിവുവുമായി അതിര്‍ത്തി പങ്കിടുന്ന റുവാണ്ടയില്‍ 130 പേര്‍ മരിക്കുകയും അയ്യായിരത്തിലേറെ വീടുകള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.

Top