ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9770 ആയി

ഗാസ: യുദ്ധം രൂക്ഷമായ ​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9770 ആയി ഉയർന്നു. ഇതിൽ 4880 പേർ കുട്ടികളാണ്. 26000ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വെസ്റ്റ് ബാങ്കിൽ 152 പേർ കൊല്ലപ്പെട്ടു. വീടുകള്‍ക്കും സർവകലാശാലകള്‍ക്കും ആശുപത്രികള്‍ക്കും ആംബുലൻസുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ഇന്ധനക്ഷാമം മൂലം അൽഷിഫ ആശുപത്രി പ്രതിസന്ധിയിലായിരിക്കുകയാണ്. 100 രോഗികളെങ്കിലും ഉടൻ മരിക്കുമെന്ന അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മഗസി അഭയാർഥി ക്യാമ്പിൽ ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 50ൽ അധികം പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിൽ നാൽപ്പതിനായിരത്തിലധികം പേർ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് കണക്ക്. അഞ്ചരലക്ഷത്തോളം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ക്യാമ്പുകള്‍ക്കുള്ളിൽ പകർച്ചവ്യാധികൾ പടരുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.

Top