ഫെയ്‌സ്ബുക്ക്,വാട്‌സ്ആപ്പ് കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനം ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ഫെയ്‌സ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കുന്നതിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച് ഡല്‍ഹി ഹൈക്കോടതി.

വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചുള്ള വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന വി ഡി മൂര്‍ത്തിയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇവയില്‍ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ തുറക്കുക പ്രയാസമാണെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്.

ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഒക്ടോബര്‍ 17 ന് മുമ്പ് തീരുമാനം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സമാനമായ എല്ലാ ആപ്ലിക്കേഷനുകളും സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട.

 

Top