ദില്ലി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. അറസ്റ്റിനെ ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് ദില്ലി ഹൈക്കോടതി തള്ളിയത്.
അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ദില്ലി പൊലീസിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ദിവസവും ഹൈക്കോടതി ഹര്‍ജി പരിഗണിച്ചിരുന്നു. ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും സാമ്പത്തിക കുറ്റകൃത്യവിഭാഗവും വിശദമായ അന്വേഷണം നടത്തുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ദില്ലി പൊലീസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സിബിഐ ഉള്‍പ്പെടെ കേസ് ഏറ്റെടുത്തകാര്യവും ദില്ലി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
യുഎപിഎ കേില്‍ പ്രബിര്‍ പുര്‍കായസ്തയെയും അമിത് ചക്രവര്‍ത്തിയെയും ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇരുവരും ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് തുഷാര്‍ റാവു ഗെഡെല ഹര്‍ജി തള്ളിയത്. നിലവില്‍ ഒക്ടോബര്‍ 20വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരു വരും. ഹര്‍ജിയില്‍ വലിയ പ്രധാന്യം കാണുന്നില്ലെന്നും അറസ്റ്റിന്റെ കാരണം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.