ഡല്‍ഹി: മുന്‍ എം.പി മഹുവാമൊയ്ത്ര നല്‍കിയ അപകീര്‍ത്തി കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോഴ വാങ്ങി പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നു എന്നത് അടക്കമുള്ള ആരോപണങ്ങള്‍ക്കെതിരെയാണ് ഹര്‍ജി. ലോക്സഭയിലെ ബിജെപി അംഗം നിഷികാന്ത് ദുബെക്കെതിരെയാണ് ഹര്‍ജി. ഇതേ കുറ്റങ്ങള്‍ ശരിവച്ച് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മഹുവയുടെ എംപി സ്ഥാനം റദ്ദാക്കുകയും ചെയ്ത ശേഷമാണ് കേസ് പരിഗണനയ്ക്കായി എടുക്കുന്നത്.
അതേസമയം, മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഇന്‍ഡ്യ മുന്നണി. മഹുവയെ പുറത്താക്കിയ നടപടിയില്‍ ഭരണഘടനപരമായ പിഴവുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പാര്‍ലമെന്റ് ആരംഭിക്കുമ്പോള്‍ ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തും.