തിരുവനന്തപുരം: ശബരിമലയില്‍ ആവശ്യം കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ദര്‍ശനം കഴിഞ്ഞാല്‍ ഭക്തര്‍ അധികം സമയം തങ്ങാതെ തിരിച്ചു പോകണമെന്നും, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മാത്രമല്ല, തീര്‍ത്ഥാടനകാലത്ത് കൂടുതല്‍ ട്രെയിനുകളോടിക്കാന്‍ റയില്‍വേ തയാറാകണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുമെന്നും, തീര്‍ത്ഥാടകര്‍ക്ക് ഇപ്പോഴുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചതെന്നും, അതിനു നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശബരി റെയില്‍ പാതയോടും കേന്ദ്രത്തിനു യോജിപ്പാണെന്നും, സ്ഥലമെടുപ്പ് വേഗം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.