തിരുവനന്തപുരം: മാനസിക സമ്മര്‍ദം താങ്ങാനാകാതെ ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നത് തടയാന്‍ പൊലീസ് സേനയില്‍ കൗണ്‍സിലിങ്ങ് നിര്‍ബന്ധമാക്കി ഡി.ജി.പി ഉത്തരവ്.
പൊലീസുകാരില്‍ മദ്യം ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവരുടേയും പട്ടിക തയാറാക്കി കൗണ്‍സലിങ് നടത്താനാണ് നിര്‍ദേശം.
ഒരു വര്‍ഷത്തിനിടെ കേരളാ പൊലീസില്‍ 16പേര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി.
ഇതിനായി ഓരോ സ്റ്റേഷന്റേയും ചുമതലയുള്ള എസ്.ഐമാര്‍ ആദ്യം തന്നെ ഒരു പട്ടിക തയാറാക്കണം.
സ്ഥിരമായി മദ്യപിക്കുന്നവര്‍ , സാമ്പത്തിക പ്രശ്‌നമുള്ളവര്‍ , ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങി തരംതിരിച്ച് പട്ടിക തയ്യാറാക്കണം. ഇതിനായി ഇന്റലിജന്‍സ് സംവിധാനത്തെ ഉപയോഗിക്കണം.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൗണ്‍സിലിങ് ഉറപ്പാക്കണം. മറ്റു വകുപ്പുകളിലെ കൗണ്‍സിലര്‍മാരെയും ഇതിനായി ഉപയോഗിക്കാം.
ഇല്ലെങ്കില്‍ , സന്നദ്ധ സംഘടനകളുടെ കൗണ്‍സിലര്‍മാരേയും ഉപയോഗിക്കാം.