തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണങ്ങള്‍ ഗൗരവതരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എല്ലാ വശങ്ങളും പരിശോധിക്കുമെന്നും വൈദികര്‍ക്കെതിരായ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ എല്ലാ വശങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു.
അതേസമയം വൈദികര്‍ക്കെതിരെ പരാതി നല്‍കിയത് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യാനല്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തന്റെ പരാതിയുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ വേണ്ടിയാണ് ബ്ലാക്ക് മെയിലിങെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു.