ഡല്‍ഹി: സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റെയില്‍വെ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ജൂനിയര്‍ എഞ്ചിനീയര്‍മാരും സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരും ധര്‍ണ്ണ നടത്തി.
ഓള്‍ ഇന്ത്യ റെയില്‍വെ എഞ്ചിനീയേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ വിവിധ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു ധര്‍ണ്ണ നടന്നത്.
റെയില്‍ സുരക്ഷയ്ക്കായി നിയോഗിച്ച വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാതെ റെയില്‍വെ അനാസ്ഥ കാണിക്കുകയാണെന്നാണ് ഫെഡറേഷന്‍ ഉന്നയിക്കുന്ന ആരോപണം.
എഞ്ചിനീയര്‍മാരെ ലേബര്‍ യൂണിയനുകളില്‍ നിന്ന് ഒഴിവാക്കി കൊണ്ട് പകരം സംവിധാനം കാണണമെന്ന നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടിരുന്നതായി അവര്‍ ആരോപിക്കുന്നു.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും അറ്റകുറ്റപ്പണികള്‍ക്ക് നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിക്കുകയും വഴി യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കാതെ റെയില്‍വെ പന്താടുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.