ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ശബ്ദവോട്ടെടുപ്പിലൂടെ രാജ്യസഭയില്‍ പാസാക്കി

ഡല്‍ഹി: ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ രാജ്യസഭയില്‍ പാസാക്കി. ശബ്ദവോട്ടെടുപ്പിലൂടെയായിരുന്നു വ്യക്തിഗത വിവര സംരക്ഷണ ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. പ്രധാനമന്ത്രി സഭയില്‍ വരാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയതിനു ശേഷമാണ് ബില്‍ പാസാക്കിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ബില്ലിന്റെ ഉദ്ദേശം.

ഗവണ്‍മെന്റും നിയമനിര്‍വ്വഹണ ഏജന്‍സികളും ഒഴികെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കും. സ്വകാര്യതയ്ക്കുള്ള അവകാശം’ മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് വ്യക്തിഗത വിവര സംരക്ഷണ ബില്‍ വരുന്നത്.

Top