എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴ’ത്തെ അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാഭാരത’ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ ആരാധകരുടെ ആകാംക്ഷയ്ക്ക മറുപടിയുമായി സംവിധായകന്‍ എത്തി.
രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ക്കായി എന്ന മുഖവുരയോടെയാണ് സംവിധായകന്റെ കുറിപ്പ്.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ എല്ലാത്തരത്തിലും ആരംഭിക്കുന്നതും താന്‍ മുഴുവനായി രണ്ടാമൂഴത്തില്‍ മുഴുകുന്നതും ജനുവരി 19 മുതലാണെന്നാണ് അദ്ദേഹം കുറിച്ചത്.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രം 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്നത് ബിആര്‍ ഷെട്ടിയാണ്.