മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയിട്ടില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പ് നല്‍കാന്‍ വൈകിയിട്ടില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ എ. കൗശിഗന്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിതീവ്രമഴയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. കേരളത്തില്‍ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകള്‍ക്ക് നല്‍കും. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത് കെ.എസ്.ഡി.എം.എ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടത് എന്നും കൗശിഗന്‍ വ്യക്തമാക്കി.

മഴ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Top