കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറെ നിര്‍ബന്ധിച്ചു രാജിവയ്പിച്ചു.
ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജിനേഷില്‍ നിന്നാണ് നിര്‍ബന്ധിത രാജി എഴുതി വാങ്ങിയത്. അടുത്തിടെ, മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെതിരേ ഡോക്ടര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നിര്‍ബന്ധിത രാജി എഴുതിവാങ്ങിയതെന്നാണു റിപ്പോര്‍ട്ട്.
രാജിവച്ചില്ലെങ്കില്‍ സ്ഥാനത്തുനിന്നു പുറത്താക്കുമെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.