വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ശനിയാഴ്ച മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാമെന്ന് വൈറ്റ് ഹൗസിലെ ഡോക്ടര്‍. കോവിഡ് ബാധിതനായ അദ്ദേഹം ചികിത്സകളോട് വളരെ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ഡോക്ടര്‍ ഷോണ്‍ കോണ്‍ലി പറഞ്ഞു.
നിലവില്‍ നടത്തുന്ന ചികിത്സ കണക്കിലെടുക്കുമ്പോള്‍ ശനിയാഴ്ച ആകുമ്പോഴേക്കും പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ മാത്രം പ്രസിഡന്റ് ആരോഗ്യവാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതികൂല ചികിത്സാ ഫലങ്ങള്‍ പരിശോധിക്കുന്നതിനുള്ള തെളിവുകളില്ലാതെ തന്നെ അദ്ദേഹം ചികിത്സയോട് വളരെ നന്നായി പ്രതികരിച്ചുവെന്ന് അറിയാനാകുമെന്നും കോണ്‍ലി പറഞ്ഞു.
വ്യാഴാഴ്ചയാണ് ട്രംപിനും മെലനിയയ്ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നു ദിവസം ട്രംപ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.