യുഎസ് സൈനിക ശക്തി ലോകത്തിന് മുന്നിലേയ്ക്ക് ; ട്രംപിന്റെ ആഗ്രഹത്തിന് അംഗീകാരം നല്‍കി

US MILITARY

വാഷിംഗ്ടണ്‍: യുഎസ് സൈനിക ശക്തി ലോക ജനതയ്ക്ക് മുന്നില്‍ വെളിപ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നു. വന്‍ സൈനിക പരേഡ് നടത്താനുള്ള യുഎസ് പ്രസിഡന്റിന്റെ ആഗ്രഹത്തിനാണ് പെന്റഗണിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. നവംബര്‍ 11ന് മുന്‍ സൈനികരെ ആദരിക്കുന്ന വെറ്ററന്‍സ് വാര്‍ഷിക ദിനത്തിലായിരിക്കും പരേഡ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ യുദ്ധ ടാങ്കുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളെ പരേഡില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിപുലമായ വ്യോമാഭ്യാസ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്താനാകും. ഇതു സംബന്ധിച്ച പ്രാഥമിക മാര്‍ഗനിര്‍ദേശങ്ങള്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന് പെന്റഗണ്‍ അയച്ചിട്ടുണ്ട്.

1991ല്‍ ഗള്‍ഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴായിരുന്നു മുന്‍പ് യുഎസ് സൈനിക പരേഡ് നടത്തിയത്‌

Top