റിയാദ്: സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് വീണ്ടും ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ജീസാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ ഡ്രോണ്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ഒമ്പത് ദിവസങ്ങള്‍ക്കിടെ 12 ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്.
ജീസാനിലേക്ക് ഇന്നലെ രാത്രിയോടെ എത്തിയ രണ്ട് ഡ്രോണുകളാണ് സഖ്യസേന തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല. മലയാളികള്‍ ഉള്പെടെയുള്ളവര് താമസിക്കുന്ന വ്യവസായ നഗരമാണ് ജീസാന്.ഹൂതികള്‍ ജീസാനിലെ കുടിവെള്ള ശുദ്ധീകരണശാലക്കുനേരെയും ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.
യമന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയ 2015ല്‍ ജീസാന് ലക്ഷ്യമാക്കി നടന്ന ഷെല്ലാക്രമണത്തില്‍ മൂന്ന് മലയാളികളും കൊല്ലപ്പെട്ടിരുന്നു.