ഛത്തീസ്ഖണ്ഡ്: ദസറ ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഹനുമാന്റെ രൂപത്തില്‍ ഘടിപ്പിച്ച ഡ്രോണിന്റെ വിഡിയോ ശ്രദ്ധനേടുന്നു. ഛത്തീസ്ഗഡിലെ അംബികാപൂരില്‍ നിന്നുള്ള വിഡിയോയാണ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിനല്‍ ഗുപ്ത എന്ന ഫോട്ടോഗ്രാഫറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹം തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നതും. ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആഘോഷങ്ങളുെട ഭാഗമായി ഒത്തുകൂടിയ ആളുകള്‍ ഹനുമാന്‍ രൂപത്തിലുള്ള ഡ്രോണ്‍ വരുന്നതും ആളുകള്‍ ആരാധനയോടെ നോക്കി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.
മനുഷ്യരൂപത്തോളം വലിപ്പത്തിലാണ് ഹനുമാനെയും നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്നു പറക്കുന്ന ഹനുമാന്‍ രൂപം താഴെ നില്‍ക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നത് പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ജയ് ശ്രീറാം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയില്‍ നിരവധി പേരാണ് കമന്റുകളുമായി രേഖപ്പെടുത്തിയിട്ടുണ്ട്.
View this post on Instagram