ദുബായ്: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റോഡ് വികസനത്തിന് വേണ്ടി മാത്രം ദുബായ് സര്‍ക്കാര്‍ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹം.
ഇതിനോടകം 8715 കിലോമീറ്ററില്‍ നിന്ന് 13594 കിലോമീറ്ററായി റോഡുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതായി ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച ഗതാഗത സൗകര്യത്തിനും ദുബായ് എല്ലാ വര്‍ഷവും വന്‍ തുകയാണ് ചെലവഴിക്കാറുള്ളത്.
ലോകത്തെ മികച്ച നിലവാരത്തിലുള്ള റോഡുകളില്‍ യുഎഇയിലെ റോഡുകളും ഉള്‍പ്പെടുമെന്നാണ് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മറ്റാര്‍ അല്‍ തയര്‍ വ്യക്തമാക്കിയത്.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ മുഖ്യ പങ്കാളിയാണ് ആര്‍ടിഎ.
ആര്‍ടിഎ ദുബായ് നഗരത്തിനുണ്ടായ മാറ്റങ്ങളില്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.