നമ്പര്‍പ്ലേറ്റുകള്‍ പുതിയ ഡിസൈനിലാക്കാന്‍ ഒരുങ്ങി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ദുബായ്: നമ്പര്‍ പ്ലേറ്റുകള്‍ പുതിയ ഡിസൈനിലാക്കാന്‍ ഒരുങ്ങി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.)

പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന നമ്പര്‍ പ്ലേറ്റ് ദൂരെ നിന്നും വായിക്കാന്‍ സഹായിക്കുന്നതാണ് .

ദുബായ് എന്ന ബ്രാന്‍ഡ് നെയിം, നമ്പര്‍, കോഡ് എന്നിവ ഉള്‍പ്പെട്ട പുതിയ രൂപത്തിലുള്ള നമ്പര്‍പ്ലേറ്റുകള്‍ അടുത്തവര്‍ഷം ഫെബ്രുവരി മുതലാണ് പ്രാബല്യത്തില്‍ എത്തുന്നതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു.

ചെറിയ വാഹനങ്ങളിലെ നിലവിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി ഫെബ്രുവരി 2018 മുതല്‍ പുതിയ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഇരട്ടകോഡുള്ള വാഹന നമ്പര്‍ പ്ലേറ്റുകളും ആര്‍.ടി.എ. പുറത്തിറക്കും. ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം ഡിസംബര്‍ ഒമ്പതിന് ഹബ്ത്തൂര്‍ സിറ്റിയില്‍ നടക്കും.

7, 10, 12, 100 തുടങ്ങി ആകര്‍ഷകമായ നമ്പറുകളാണ് ലേലത്തില്‍ അവതരിപ്പിക്കുന്നത്.

പൊതുലേലം വഴി മാത്രമേ ഇരട്ടകോഡുള്ള നമ്പര്‍പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.

Top