കോട്ടയം: യു.ഡി.എഫിലേക്ക് ചുവടുമാറിയ മാണി സി.കാപ്പനെ, മീനച്ചിലാറ്റിലെ കയത്തില്‍ച്ചാടി രക്ഷപ്പെടാനാവാതെ വിഷമിക്കുന്ന താറാവിന്‍കുഞ്ഞിനോടുപമിച്ച് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കാപ്പന്റെ കൂടുമാറ്റത്തെ വി.എന്‍.വാസവന്‍ പരിഹസിച്ചത്.
“എല്‍.ഡി.എഫ്. എന്ന തള്ളക്കോഴി അടയിരുന്ന് വിരിയിച്ചതാണ് താറാവിന്‍കുഞ്ഞിനെ. അതിപ്പോള്‍ നീര്‍നായും നീര്‍ക്കോലിയും ചീങ്കണ്ണിയുമുള്ള കയത്തിലേക്കാണ് ചാടിയിരിക്കുന്നതെന്നാണ് വാസവന്റെ പരിഹാസം.”
കാപ്പന്റെ കൂടുമാറ്റത്തെ നിലയില്ലാക്കയത്തിലേക്കുള്ള പോക്കെന്നുപമിച്ചാണ് വാസവന്‍ ട്രോളിയത്