തിരുവനന്തപുരം: ആംആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് രമേശ് ചെന്നിത്തല. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആംആദ്മിക്ക് കഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഈ പ്രവണതയെ പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ വര്‍ധിച്ച ആവേശത്തോടെ പ്രവര്‍ത്തിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയുടെ ചുമതല എന്ന് പറയുന്നത് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നല്‍കുന്ന ശുപാര്‍ശകള്‍ പരിശോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നല്‍കുകയെന്നതാണ്. പിസിസിയോട് കൂടിയാലോചിച്ച് പ്രവര്‍ത്തിക്കും. ഡിസംബര്‍ അവസാനത്തോടെ മാത്രമെ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ബിജെപിയെ ഗുജറാത്തില്‍ തന്നെ തോല്‍പ്പിക്കാനാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാകാന്‍ സോണിയ ഗാന്ധി അവസരം തന്നു. ബിജെപി സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള അമര്‍ഷം പ്രകടമാനിന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല, അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്.മുന്‍പ് ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ച ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായിട്ടാണ് പുതിയ സമിതി. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു ദീപാദാസ് മുന്‍ഷി ചെയര്‍പേഴ്‌സണായ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്.