ദുബായ്: ദുബായിലെ ഷോപ്പിങ് മാളുകള്‍ക്കുള്ളില്‍ ഇ സിഗററ്റ് വലിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം കര്‍ശനമാക്കുന്നു.
ഷോപ്പിങ് മാളുകള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളില്‍ ഇ-സിഗററ്റ് വലിക്കുന്നവരില്‍ നിന്ന് 2000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊതുജനാരോഗ്യസുരക്ഷാ വിഭാഗം മേധാവി രേഥ സല്‍മാന്‍ അറിയിച്ചു.
യു.എ.ഇ. ഫെഡറല്‍ നിയമം, രാജ്യത്ത് ഇലക്ട്രോണിക്ക് സിഗററ്റുകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.
അതിനാല്‍ പൊതുസ്ഥലങ്ങളില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നവര്‍ക്ക് പിഴ നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റമാവര്‍ത്തിച്ചാല്‍ ഷോപ്പിങ് മാളുകള്‍ക്ക് പൊലീസുമായി ബന്ധപ്പെടാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.