ഈ വേ ബില്‍ ; സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വര്‍ധനവ് പ്രതീക്ഷിയ്ക്കുന്നു

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ടുള്ള ഈ വേ ബില്‍ രാജ്യവ്യാപകമായി നിര്‍ബന്ധമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്.

അന്തര്‍സംസ്ഥാന ചരക്ക് കടത്തിനും, സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കു കടത്തിനുമുള്ള ഏകീകൃത ഈ വേ ബില്ലുകള്‍ ജൂണ്‍ ഒന്നു മുതലായിരിക്കും നടപ്പാക്കുന്നത്.

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സായി ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.

അരലക്ഷം രൂപയ്ക്കു മുകളിലുള്ള ചരക്കുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുമ്പോള്‍ അവയ്‌ക്കൊപ്പം ഈ വേ ബില്‍ കൂടി ആവശ്യമാണ്.

ഈ വേ ബില്‍ നടപ്പാകുന്നതോടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഏകീകൃത സ്വഭാവം കൈവരുന്നതാണ്.

Top