മദ്യപിച്ച് അലമ്പുണ്ടാക്കിയ ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിനെ ഇസിബി സസ്‌പെന്‍ഡ് ചെയ്തു

പെര്‍ത്ത്: ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ബെന്‍ ഡക്കറ്റിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.

ആഷസ് പര്യടനത്തിനിടെ പെര്‍ത്തിലെ ബാറില്‍ മദ്യപിച്ച് കലഹമുണ്ടാക്കിയതിനാണ് നടപടി.

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ട് കളിക്കുന്ന ദ്വിദിന പരിശീലന മത്സരത്തില്‍ ഡക്കറ്റിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്നാണ് മത്സരം തുടങ്ങിയത്, വെള്ളിയാഴ്ചയാണ് ഡക്കറ്റ് ബാറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

പര്‍ത്തില്‍ കളിക്കാനെത്തിയ ഇംഗ്ലണ്ട് ലയണ്‍സ് ടീമില്‍ നിന്നാണ് ഡക്കറ്റിനെ ഇസിബി ഇംഗ്ലണ്ട് ടീമിലേക്ക് എടുത്തത്.

ആഷസില്‍ ആദ്യ രണ്ടു ടെസ്റ്റിലും തോറ്റ ഇംഗ്ലണ്ട് പരമ്പരയില്‍ തിരിച്ചുവരവിന് ലക്ഷ്യമിടുന്നതിനിടെയാണ് പുതിയ വിവാദം.

അടുത്തിടെ മദ്യപിച്ച് റോഡില്‍ ബഹളംവച്ച ബെന്‍ സ്റ്റോക്‌സ്, അലക്‌സ് ഹെയില്‍സ് എന്നീ താരങ്ങള്‍ക്കെതിരേയും ഇസിബി നടപടി സ്വീകരിച്ചിരുന്നു.

Top