തിരുവനന്തപുരം ; ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഡ്രൈവറായ അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
ബിനീഷിന്റെതിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ബിനീഷുമായിവന്‍ തുകയുടെ ഇടപാടുകള്‍ നടത്തിയ അരുണ്‍ എസ്. എന്നയാളെയും ഇ.ഡി ചോദ്യം ചെയ്യും. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചുവെന്നും ഇഡി അറിയിച്ചു.