എൻജിനീയറിങ് പ്രവേശന പരീക്ഷ ജൂൺ 20ന് നടക്കും

exam

തിരുവനന്തപുരം: ഈ വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ ജൂൺ 20നു നടത്തും. കോവിഡ് മാദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. കഴിഞ്ഞ വർഷത്തെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയിരുന്നു. പ്ലസ് ടു പരീക്ഷ വൈകിയതിനാലാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ ജൂണിൽ നടത്താൻ തീരുമാനിച്ചത്.

Top