കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമാണെന്നാണ് ഇംഗ്ലണ്ടിന്റെ മികവിനെക്കുറിച്ച് മോര്‍ഗന്‍ വാചാലനായത്. അതില്‍ താന്‍ ഏറെ അഭിമാനം കൊള്ളുന്നുവെന്നും താരം പറഞ്ഞു. ഹെയില്‍സ്, ബൈര്‍സ്റ്റോ, റോയ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനു കഴിഞ്ഞ ദിവസം മികവ് പുലര്‍ത്തുവാനുള്ള അവസരം നല്‍കിയതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയ്‌ക്കെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് പുരുഷ ഏകദിനത്തിലെ ഏറ്റവും വലിയ സ്‌കോര്‍ നേടിയ ടീമില്‍ നിര്‍ണ്ണായകമായ പ്രകടനമാണ് മോര്‍ഗനും പുറത്തെടുത്ത്. 30 പന്തില്‍ നിന്ന് 67 റണ്‍സാണ് മോര്‍ഗന്‍ നേടിയത്.
ഏകദിന ക്രിക്കറ്റിലെ പലതും തിരുത്തിയെഴുതപ്പെട്ട മത്സരമായിരുന്നു ചൊവ്വാഴ്ച നടന്ന ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് മത്സരം. 242 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനോട് ഓസ്ട്രേലിയയുടെ തോല്‍വി. ഇത് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം പരമ്പര പരാജയമാണിത്. 481 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.