ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ മോശം പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുക്കുന്നത്. സീസണില്‍ 27 മത്സരങ്ങളില്‍ 17 ജയമുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുറത്തായിക്കഴിഞ്ഞു. പിന്നാലെ പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെ പുറത്താക്കാന്‍ ഒരുങ്ങുകയാണ് ഇംഗ്ലീഷ് ക്ലബ്.
ടെന്‍ ഹാഗിനെ പുറത്താക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഒരാള്‍ തയ്യാറാകുന്ന നിമിഷം മാറ്റമുണ്ടായേക്കും.ഈ സീസണ്‍ അവസാനത്തോടെ ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കുമെന്നാണ് സൂചന. എങ്കില്‍ പിന്‍ഗാമികളാക്കാന്‍ പ്രഥമ പരിഗണന ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റിനാണ്. ബ്രൈറ്റണ്‍ പരിശീലകന്‍ റോബര്‍ട്ടോ ഡി സെര്‍ബി, ബ്രെന്റ്ഫോര്‍ഡ് പരിശീലകന്‍ തോമസ് ഫ്രാങ്ക് എന്നിവരെയും യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്.