പരീക്ഷണം വിജയകരം; മൊഡേണ വാക്‌സിന് അനുമതി നല്‍കി യു.എ.ഇ

അബുദാബി: യു.എ.ഇ മൊഡേണ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ഇതോടെ യു.എ.ഇ അംഗീകരിച്ച വാക്‌സിനുകളുടെ എണ്ണം അഞ്ചായി. സിനോഫാം, അസ്?ട്രസിനിക്ക, ഫൈസര്‍, സ്പുട്‌നിക് എന്നിവയാണ് യു.എ.ഇ അംഗീകരിച്ച വാക്‌സിനുകള്‍.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മൊഡേണ വാക്‌സിന്‍ യു.എ.ഇയില്‍ വിതരണത്തിനൊരുങ്ങുന്നത്. പരീക്ഷണത്തില്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിരുന്നു. 94 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. വാക്‌സിനെടുക്കുന്നവര്‍ക്ക് കോവിഡ് ബാധിച്ചാലും ആശുപത്രിവാസം ആവശ്യം വരില്ലെന്നും കരുതുന്നു.

യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മജന്ത ഇന്‍വസ്റ്റുമെന്റുമായി സഹകരിച്ചാണ് വാക്സിന്‍ വിതരണത്തിനൊരുങ്ങുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന് ബലം നല്‍കുന്നതാണ് പുതിയ വാക്‌സിന് അംഗീകാരം നല്‍കിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

Top