ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം ടൈമര്‍ ഉപയോഗിച്ചാണ് നടത്തിയതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം ടൈമര്‍ ഉപയോഗിച്ചാണ് നടത്തിയതെന്ന് റിപ്പോര്‍ട്ട്. ബാള്‍ ബയറിംഗ്, ലോഹ കഷ്ണങ്ങള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. എന്‍എസ്ജി അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. നാടന്‍ ബോംബ് നിര്‍മ്മിക്കുന്ന രീതിയിലാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയത്.

സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യയിലെ തങ്ങളുടെ പൗരന്മാര്‍ക്ക് ഇസ്രയേല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. എംബസിക്കും ജൂത സ്ഥാപനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കുകയും ചെയ്തു. 2021 ലും എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായിരുന്നു. 2012ല്‍ കാര്‍ ബോംബ് പൊട്ടി ഇസ്രയേല്‍ നയതന്ത്രജ്ഞന്റെ ഭാര്യ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.

തീവ്രത കുറഞ്ഞ സ്ഫോടനമാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈമര്‍ ഉപയോഗിച്ചത് ആസൂത്രണം വ്യക്തമാക്കുന്നുവെന്നും എന്‍എസ്ജി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്.

Top