സെല്‍ഫി ക്യാമറയുമായി ഓപ്പോ ‘എഫ്5 യൂത്ത് എഡിഷന്‍’ എത്തിയിരിക്കുന്നു

ടുത്തൊരു സെല്‍ഫി ക്യാമറയുമായി ഓപ്പോ വീണ്ടും എത്തിയിരിക്കുന്നു.

സെല്‍ഫി ആരാധകള്‍ക്ക് വളരെയധികം സവിശേഷതകളാണ് ഓപ്പോയുടെ പുതിയ ക്യാമറയില്‍ നല്‍കിയിരിക്കുന്നത്.

ഓപ്പോ എഫ്5 യൂത്ത് എന്ന പുതിയ ഫോണ്‍ ഓപ്പോ എഫ് മോഡലിന്റെ പുതിയ പതിപ്പാണ്. ഡൗണ്‍ഗ്രേഡ് ചെയ്ത ക്യാമറ, റാം, സ്‌റ്റോറേജ് സൈസ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഫോണ്‍.

നിലവില്‍ ഈ ഫോണ്‍ ഫിലിപ്പീന്‍സില്‍ മാത്രമാണ് ലഭിക്കുന്നത്. PHP 13,900 (അതായത് ഏകദേശം 17,835 രൂപ) ആണ് ഫോണിന്റെ വില.

ഓപ്പോ എഫ്5 യൂത്ത് എഡിഷന്‍ ഓപ്പോ എഫ്5 വേരിയന്റിന്റെ വില കുറഞ്ഞ പതിപ്പാണ്. 19,990 രൂപയാണ് ഓപ്പോ എഫ്5ന്റെ വില .

ഓപ്പോ എഫ്5 യൂത്തിന് ഓപ്പോ എഫ്5ന്റെ അതേ ഡിസൈന്‍ സവിശേഷതയാണ് നല്‍കിയിരിക്കുന്നത്. അതായത് സ്ലീക്ക് യൂണിബോഡിയോടൊപ്പം റിയര്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോടൊപ്പം 18:9 റേഷ്യോയും 2160X1080 റിസൊല്യൂഷനുമാണ്.

ഫോണില്‍ മീഡിയാടെക് ഹീലിയോ P23 SoCയും ഇതിനോടൊപ്പംതന്നെ എട്ട് കോര്‍ടെക്‌സ് A53 കോറുളും ARM മാലി G71 MP2 ജിപിയുമാണ്.

കൂടാതെ 3ജിബി റാമും 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജും വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

f/2.2 അപാര്‍ച്ചര്‍ ലെന്‍സ് ഉപയോഗിച്ച് 13എംപി റിയര്‍ ക്യാമറയാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വശത്ത് f/2.0 അപര്‍ച്ചര്‍ ഉളള 16എംപി ക്യാമറയുമാണ്.

പിന്‍ വശത്ത് എല്‍ഇഡി ഫ്‌ളാഷ് ഉണ്ട്. സെല്‍ഫിക്കായി നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഫ്‌ളാഷ് ഓപ്ഷന്‍ ഉപയോഗിക്കാം. എന്നാല്‍ ഓപ്പോ എഫ്5ന് 20എപി ക്യാമറയും വീഡിയോ കോളിങ്ങുമാണ്.

ഓപ്പോ എഫ്5ന്റെ അതേ ബാറ്ററിയാണ് എഫ്5 യൂത്തിലും ഉപയോഗിച്ചിരിക്കുന്നത്, അതായത് 3200എംഎഎച്ച്. ബ്ലൂട്ടൂത്ത് 4.2, വൈഫൈ 802, ജിപിഎസ്, OTG, എന്നിവയോടൊപ്പം ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്.

കറുപ്പിലും ഗോള്‍ഡ് നിറത്തിലുമാണ് ഫോണ്‍ എത്തിയിരിക്കുന്നത് അവതരിപ്പിച്ചിരിക്കുന്നത്.

Top