തലാഖിന് നിയമ സാധുത നല്‍കണമെന്ന അപേക്ഷ കുടുംബകോടതി തള്ളി

മലപ്പുറം: മുസ്ലിം വിവാഹമോചന സമ്പ്രദായമായ തലാഖിന് നിയമ സാധുത നല്‍കണമെന്ന അപേക്ഷ കുടുംബകോടതി തള്ളി. ഇസ്ലാമിക നിയമ പ്രകാരം വ്യക്തമായ കാരണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

തലാഖിനു മുന്നോടിയായി പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥശ്രമം നടന്നതായി തെളിയിക്കാന്‍ ഭര്‍ത്താവിനു കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് കോടതി തലാഖിന് അനുമതി നിഷേധിച്ചത്.

Top