മാസപ്പടി വിവാദം; പരാതിയുമായി മുന്നോട്ടില്ല, ഹർജി പിൻവലിക്കുമെന്നും പരാതിക്കാരന്റെ കുടുംബം

കൊച്ചി: മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹർജി നൽകിയ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തീരുമാനം. ഹർജി പരിഗണിക്കുമ്പോൾ കുടുംബത്തിന്റെ തീരുമാനം കോടതിയെ അറിയിക്കും.

കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തിൽ സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Top