ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍ ഫ്യൂസിംഗിന്റെ ആദ്യ യാത്ര

ണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയുള്ള ചൈനയുടെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍, ഫ്യൂസിംഗ് ആദ്യ സര്‍വീസ് നടത്തി.

പൂര്‍ണമായും ചൈനയില്‍ നിന്നുമാണ് ഫ്യൂസിംഗിന്റെ ഡിസൈനിംഗും നിര്‍മ്മാണവും. റിമോട്ട് ഡാറ്റ ട്രാന്‍സ്മിഷന്‍ സംവിധാനവും കണ്‍ട്രോള്‍ സെന്ററും മുഖേനയാണ് ബുള്ളറ്റ് ട്രെയിനിന്റെ തത്സമയ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ചൈനയുടെ സാമ്പത്തികസാമൂഹിക വികസനങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍, ലു ദോങു പറഞ്ഞു.

നിലവില്‍ ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍ ശൃഖല ചൈനയിലാണ്. 22000 കിലോമീറ്റര്‍ നീളമാണ് ചൈനീസ് റെയില്‍ ശൃഖലയ്ക്കുള്ളത്. ലോകത്തിലെ റെയില്‍ ശൃഖലകളുടെ 60 ശതമാനവും ചൈനയിലാണ് എന്നതും യാഥാര്‍ത്ഥ്യം.

പ്രകടനം വിലയിരുത്തുന്നതിനായി മോണിറ്ററിംഗ് സംവിധാനവും ഫ്യൂസിംഗില്‍ ഉണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ വേഗത കുറയ്ക്കുന്നതും ഇതേ സംവിധാനം മുഖേനയാണ്.

ബീജിങ്ങ് – ഷാങ്ഹായ് റൂട്ടിലാണ് ഫ്യൂസിംഗ് ആദ്യ സര്‍വീസ് നടത്തിയത്. കേവലം അഞ്ച് മണിക്കൂര്‍ കൊണ്ടാണ് ഫ്യൂസിംഗ്, ബീജിങ്ങില്‍ നിന്നും ഷാങ്ഹായില്‍ എത്തിയത്.

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത ടോപ്‌സ്പീഡായുള്ള CR400AF മോഡല്‍ ബുള്ളറ്റ് ട്രെയിനിന്റെ സ്ഥിര വേഗത 350 km/h ആണ്.

Top