തിരുവനന്തപുരം : പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് പരിഗണിക്കാമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ പരോക്ഷ സൂചന നല്‍കിയതോടെ സ്വാശ്രയ തര്‍ക്കത്തില്‍ സമവായ സാധ്യത തെളിഞ്ഞു.
സ്‌കോളര്‍ഷിപ്പിന്റെ രൂപത്തില്‍ ഫീസ് ഇളവ് നല്‍കുന്നതാണ് പരിഗണിക്കുന്നത്. രാവിലെ ചേര്‍ന്ന മെഡിക്കല്‍ മാനേജ്‌മെന്റ് യോഗത്തിലും പിന്നീട് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം ഉയര്‍ന്നുവന്നു.
എന്നാല്‍ മാനേജ്‌മെന്റുകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയുള്ളതായാണ് സൂചന.