സാമ്പത്തിക വിദഗ്ധന്‍ എന്‍.കെ സിങ് ചെയര്‍മാനായ ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിച്ചു

ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗവും, പ്ലാനിങ്ങ് കമ്മീഷന്‍ മുന്‍ അംഗവും, സാമ്പത്തിക വിദഗ്ധനുമായ എന്‍. കെ സിങ് ചെയര്‍മാനായ പതിനഞ്ചാമത് ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിച്ചു.

മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരി, നീതി ആയോഗ് അംഗം രമേശ് ചന്ദ്, അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാല പ്രൊഫസര്‍ അനൂപ് സിംഗ് എന്നിവരും അംഗങ്ങളായിരിക്കും.

2019 ഒക്ടോബര്‍ 30 വരെയായിരിക്കും കമ്മീഷന്റെ കാലാവധി.

നിലവില്‍ ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബഡ്ജറ്റ് മാനേജ്‌മെന്റ് കമ്മറ്റിയുടെ അധ്യക്ഷനാണ് എന്‍.കെ. സിങ്.

ഈ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ജിഎസ്ടി നിലവില്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന ഫിനാന്‍സ് കമ്മീഷന്‍ തീരുമാനങ്ങളും ഏറെ നിര്‍ണ്ണായകമായിരിക്കും.

Top