രണ്ടുവര്‍ഷം കൂടി സിനിമ ചെയ്യണം, ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ട്; സുരേഷ് ഗോപി

തിരുവനന്തപുരം: രണ്ടുവര്‍ഷം കൂടി സിനിമ ചെയ്യണമെന്നാണ് തനിക്ക് ആഗ്രഹമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. രണ്ടുവര്‍ഷം കൂടി സിനിമ ചെയ്യണം. ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ ലൂര്‍ദ് പള്ളിയിലെ കിരീടവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് സിനിമാ അഭിനയത്തെ കുറിച്ച് സുരേഷ് ഗോപി വാചാലനായത്.

രണ്ടുവര്‍ഷം കൂടി സിനിമ ചെയ്യണം. ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ട്. അല്ലാതെയും കുറച്ചു പേര്‍ കാത്തിരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അതെന്റെ ഹൃദയ നേര്‍ച്ചയാണ്, കുടുംബത്തിന്റെ നേര്‍ച്ചയാണ്. ഏതൊരു വിശ്വാസിയും ചെയ്യുന്നത് പോലെയാണ് ചെയ്തത്. കുറച്ചധികമായി ചെയ്തത്, അത് വികാരിയച്ഛനോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞതിന് മേലെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മാതാവിനറിയാം. കേരളത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണം വേണമെന്ന് പറയുന്നതിന് തനിക്ക് ഒരു നൂറ് കാരണമെങ്കിലും പറയാനുണ്ട്. ബിജെപിക്കാരനല്ലാതെയും, കേരളത്തിലെ പൗരനെന്ന നിലയിലും മോദിയുടെ ഇടപെടല്‍ വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Top