സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് രൂപം നല്‍കും

തിരുവനന്തപുരം: സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കും. ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തായിരിക്കും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക.

തരൂരില്‍ എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നിലപാടിലെ തീരുമാനമാകും നിര്‍ണായകം. ചെങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയുള്ള സിപിഐ- കേരളാ കോണ്‍ഗ്രസ് എം ഭിന്നതയ്ക്കും ഇന്ന് പരിഹാരമുണ്ടായേക്കും.

തരൂരില്‍ ഡോ. പി കെ ജമീലയുടെ കാര്യത്തിലാണ് പ്രതിഷേധം ഫലം കണ്ടത്. പകരം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെ നിയോഗിക്കണമെന്ന സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടേക്കും.

പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിന്റെ തീരുമാനത്തിന് കാക്കുകയാണ് സിപിഐഎം. ദേവികുളം, മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്.

Top