കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ഇന്ന് ഫൈനല്‍. എയ്ഡന്‍ മാക്രത്തിന്റ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പും ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്. നിലവിലത്തെ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുകയാണ് ഈസ്റ്റേണ്‍ കേപ്പിന്റെ ലക്ഷ്യം. എന്നാല്‍ ആദ്യ കിരീടമാണ് ഡര്‍ബന്‍സിന്റെ സ്വപ്നം.
കേശവ് മഹാരാജിന്റെ ഡര്‍ബന്‍സില്‍ ഹെന്റിച്ച് ക്ലാസന്‍, ക്വന്റണ്‍ ഡി കോക്ക്, ജൂനിയര്‍ ഡാല, മാര്‍കസ് സ്റ്റോണിസ് എന്നിങ്ങനെ ഒരുപിടി താരങ്ങളുണ്ട്. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ക്ലാസന്‍. മാക്രത്തിന്റെ നായക മികവും ഡര്‍ബന്‍സിന്റെ താരപകിട്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശപ്പോരാട്ടം പ്രതീക്ഷിക്കാം.
സണ്‍റൈസേഴ്‌സ് നിരയില്‍ ഡേവിഡ് മലാന്‍, മാര്‍കോ ജാന്‍സന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരുടെ നിര്‍ണായക സാന്നിധ്യമുണ്ട്. ഒപ്പം എയ്ഡാന്‍ മാക്രത്തിന്റെ നായക മികവ് കൂടിയാകുമ്പോള്‍ ഈസ്റ്റേണ്‍ കേപ്പിന് ആത്മവിശ്വാസം ഉയരും.